എല്ലാ അപ്ഡേഷനിലും വിവിധ ഫീച്ചറുകൾ ഉൾപ്പെടുത്തി സോഷ്യൽ നെറ്റ് വർക്കിങ്ങിന്റെ അനന്തസാധ്യതകൾ നമുക്കു മുന്നിലെത്തിക്കുന്ന WhatsApp ഇതാ പുതിയ ഫീച്ചർ ഉഭഭോക്താക്കളിൽ എത്തിക്കാൻ തയ്യാറെടുക്കുന്നു.
നമുക്ക് WhatsApp വഴി മെസേജ് അയക്കുന്ന ഓരോ വ്യക്തികളും എവിടെ നിന്നാണ് message അയക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്ന പുത്തൻ പദ്ധതിയായ "Live Location" - നുമായാണ് ഇത്തവണ WhatsApp - ന്റെ വരവ്.
നമ്മുടെ Location Share ചെയ്യാനുള്ള Option നേരത്തെ WhatsApp - ലുണ്ട്. പക്ഷേ മെസേജ് അയക്കുന്നവരുടെ Location automatic ആയി share ആവുന്നതാണ്. ഇതിനായി Download ചെയ്ത് "Live Location" ആക്ടീവ് ചെയ്യണം. ഒരു നിശ്ചിത സമയ പരിധി വച്ച് ഇത് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.
ഇതിനായി ഈ ഒപ്ഷൻ വേണമോ വേണ്ടയോ എന്ന് ഉഭഭോക്താക്കൾക്ക് തീരുമാനിക്കാം. യൂസർക്ക് ഇത് settings വഴി ഇത് ഓണാക്കാനും ഓഫാക്കാന്നും സാധിക്കുന്നതാണ്.
വാട്സ്ആപ്പിൽ അയച്ച മെസേജുകൾ ആർക്കാണോ അയച്ചത്, അയാൾ കണ്ടിട്ടില്ലെങ്കിൽ ആ മെസേജ് Edit, Delete ചെയ്യാനുള്ള ഓപ്ഷൻ പുറത്തിറക്കാനൊരുങ്ങുന്നതിന് പിറകെയാണ് Live Location എന്ന ഫീച്ചറിന്റെ പ്രഖ്യാപനം
ഏതായാലും പുതിയ ഓപ്ഷനുകൾ എത്രത്തോളം ഉപയോഗപ്പെടുത്താനാവുമെന്നാണ് ഇൻറർനെറ്റ് ലോകം കാത്തിരിക്കുന്നത്.....


No comments:
Post a Comment